ഏഴുവര്‍ഷം മുൻപ് മകൻ വാഹനാപകടത്തില്‍ മരിച്ചു: അതേസ്ഥലത്ത് അച്ഛൻ ജീവനൊടുക്കി,

ചെന്നൈ: ഏഴുവർഷം മുൻപ് മകൻ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛൻ ജീവനൊടുക്കി. തിരുനെല്‍വേലി സ്വദേശിയും തമിഴ്നാട് പൊതുമരാമത്തുവകുപ്പ് മുൻ അസി.എൻജിനിയറുമായ ജയറാം (63) ആണ് വിഷംകലർത്തിയ മദ്യംകഴിച്ച്‌ മരിച്ചത്.

2017-ലാണ് ജയറാമിന്റെ മകൻ വിഘ്നേശ് രാജ പാളയംകോട്ട റെഡ്ഡിയാർപ്പട്ടിയില്‍നടന്ന വാഹനാപകടത്തില്‍ മരിച്ചത്. അതിനുശേഷം ജയറാം കടുത്ത നിരാശയിലായിരുന്നു. മദ്യപാനവും പതിവാക്കി.
മകൻ അപകടത്തില്‍പ്പെട്ട റെഡ്ഡിയാർപ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച്‌ മദ്യംകഴിക്കുകയായിരുന്നു.
റോഡരികില്‍ വീണുകിടന്നിരുന്ന ജയറാമിനെ നാട്ടുകാർചേർന്ന് പാളയംകോട്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചു.ഇവിടെനടത്തിയ പരിശോധനയിലാണ് വിഷംകലർത്തിയ മദ്യമാണ് കഴിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !