ചെന്നൈ: തമിഴ്നാട്ടിലെ കമ്പത്ത് വൻ കഞ്ചാവ് വേട്ട. 21 കിലോ കാഞ്ചാവുമായി എത്തിയ അഞ്ചംഗ സംഘത്തെ കമ്പം സൗത്ത് പോലീസ് പിടികൂടി.
കേരളത്തിലേക്ക് കടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ആന്ധ്രയില്‍ നിന്ന് വൻതോതില്‍ കമ്പത്തേക്ക് കഞ്ചാവ് എത്തിച്ചതായി കമ്പം സൗത്ത് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്താൻ കമ്പം കുമളി റോഡില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെ കമ്പം മുൻസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം രണ്ട് ബൈക്കുകളില്‍ ചാക്കുകെട്ടുമായി നില്ക്കുന്ന അഞ്ച് പോരെ പോലീസ് കണ്ടെത്തി. സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്തു. ചാക്കിനുള്ളില്‍ എന്താണെന്ന് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.
സംഭവമായി ബന്ധപ്പെട്ട് ദിണ്ഡുക്കല് ജില്ലയിലെ വത്തലഗുണ്ട് സ്വദേശി തുളസി, പള്ളപ്പട്ടി സ്വദേശി ആദിത്യൻ, കമ്പം ചിന്നപ്പള്ളി വാസല്‍ സ്വദേശി മുജാഹിദ് അലി, ഹരിഹരൻ, ഓടക്കര തെരുവിലെ ആസിഖ് അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രയില്‍ നിന്നും തുളസിയാണ് കാഞ്ചാവ് കമ്പത്ത് എത്തിച്ചത്. ഇവിടെ നിന്നും ഇരുചക്രവാഹനങ്ങളില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നത്.
ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നും ഇവർക്ക് കഞ്ചാവ് കൈമാറിയ നാഗരാജുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.