മുറിയിൽ എലിവിഷം വിതറി, എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്നു; വിഷവാതകം ശ്വസിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ അതീവ ഗുരുതരാവസ്ഥയില്‍,

ചെന്നൈ: ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം.

എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്.

ഗിരിധരന്‍ ഭാര്യ പവിത്ര എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ഒരു വയസുള്ള മകന്‍ സായ് സുദര്‍ശന്‍, ആറു വയസ്സുകാരി മകള്‍ വിശാലിനി എന്നിവരാണ് മരിച്ചത്. 

രാവിലെ അബോധാവസ്ഥയില്‍ കണ്ട ഇവരെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മരിച്ചു.

സംഭവത്തില്‍ കീട നാശിനി കമ്പനിയിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ എലിശല്യം രൂക്ഷമാണെന്ന് ഗിരിധരന്‍ കമ്പനിയെ അറിയിച്ചിരുന്നു.

ഇതനുസരിച്ച് എലിശല്യം തടയാനായി എലിവിഷം പൗഡര്‍ വിതറുകയായിരുന്നു. രാത്രി എസി ഇട്ട് ഉറങ്ങിയ കുടുംബം വിഷവാതകം ശ്വസിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !