ചെന്നൈ: തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സത്യരാജ്. ഒരു കാലത്ത് നായക വേഷങ്ങളും ചെയ്തിരുന്ന താരം ഇപ്പോള്‍ സഹനടൻ, വില്ലൻ റോളുകളിലാണ് കൂടുതല്‍ തിളങ്ങുന്നത്.
ഇപ്പോഴിതാ സത്യരാജിനെ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ദിവ്യ സത്യരാജ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. സത്യരാജിന്റെ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ദിവ്യയുടെ കുറിപ്പ്.ഇതുവരെ നടൻ പുറംലോകത്തെ അറിയിച്ചിട്ടില്ലാത്ത ചില കാര്യങ്ങളാണ് മകള്‍ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിംഗിള്‍ പാരന്റിങ് ചെയ്യുന്നവരെ അഭിനന്ദിച്ചുള്ള കുറിപ്പാണ് ദിവ്യയുടേത്. സിംഗിള്‍ പാരന്റിങ് ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എൻ്റെ അമ്മ നാല് വർഷമായി കോമയിലാണ്.
അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങള്‍ അമ്മയ്ക്ക് ഒരു പിഇജി ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. അമ്മ ഇത്തരമൊരു അവസ്ഥയിലായപ്പോള്‍ ഞങ്ങള്‍ ആകെ തകർന്നുപോയി. പക്ഷെ പ്രതീക്ഷയോടും പോസിറ്റീവിറ്റിയോടും കൂടി ഞങ്ങള്‍ ഒരു മാറ്റം അമ്മയിലുണ്ടാകുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നത് കാണാനും കാത്തിരിക്കുന്നു.
അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങള്‍ക്കറിയാം. അപ്പ കഴിഞ്ഞ നാല് വർഷമായി വളരെ ഗ്രേറ്റായ ഒരു സിംഗിള്‍ പാരന്റാണ്. കുറച്ച് വർഷങ്ങള്‍ക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു. ഞാനും എൻ്റെ അപ്പയ്ക്ക് ഇപ്പോള്‍ ഒരു സിംഗിള്‍ മോമാണ്.
ഞാനും അപ്പയും ചേർന്ന് സിംഗിള്‍ മോംമ്സിന്റെ ഒരു പവർഫുള്‍ ക്ലബ് രൂപീകരിക്കുന്നു എന്നാണ് സത്യരാജിന്റെ ചിത്രം പങ്കിട്ട് മകള്‍ കുറിച്ചത്. പവർഫുള്‍ സിംഗിള്‍ മോംമ്സ്, സിംഗിള്‍ ബട്ട് സ്ട്രോങ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് മകള്‍ സത്യരാജിന്റെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടത്.
പുറം ലോകത്തിന് അറിയാത്ത വിഷയമായിരുന്നു സത്യരാജിന്റെ ഭാര്യയുടെ അസുഖാവസ്ഥ. അതുകൊണ്ട് തന്നെ ദിവ്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകർക്കെല്ലാം അതൊരു ഷോക്കായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.