പരിപാടിക്കെത്തിയാല്‍ ഇരുന്ന കസേര 'സൗജന്യം'; ആളെക്കൂട്ടാൻ കിടിലൻ ഓഫറുമായി എഐഎഡിഎംകെ

ചെന്നൈ: കസേരകള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളില്‍ അടിപിടി കൂടുന്നത് സാധാരണമാണ്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കുന്ന കസേര സൗജന്യമായി നല്‍കിയാലോ?.

അത്തരം വ്യത്യസ്തമായൊരു ഓഫറാണ് തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ അണികള്‍ക്ക് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ അവരവര്‍ ഇരുന്ന കസേരയുമായി വീട്ടിലേക്ക് മടങ്ങി.

 പ്രവര്‍ത്തകര്‍ കസേരയും തലയില്‍ വെച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എഐഎഡിഎംകെയ്ക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പരിപാടിയില്‍ ആളെക്കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. നടന്‍ വിജയുടെ പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി വന്നതോടെ ജനപിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അണ്ണാഡിഎംകെ നേതൃത്വം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !