വിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കി; എമര്‍ജൻസി വാതില്‍ തുറക്കാൻ യാത്രക്കാരന്റെ പരാക്രമം; വിമാനത്തിനുള്ളില്‍ ഉന്തും തള്ളും; ഒടുവില്‍ സംഭവിച്ചത്,

ബ്രസീല്‍: വിമാനം ലാൻഡ് ചെയ്യാൻ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ വിമാനത്തിനുള്ളില്‍ യുവാവിന്റെ പരാക്രമം. ബാക്കി യാത്രക്കാർ ഏറെനേരം ഭീതിയുടെ മുള്‍മുനയില്‍ നിന്നു.

ഒടുവില്‍ തലനാരിഴയ്ക്ക് വൻ ദുരന്തത്തില്‍ നിന്ന് രക്ഷനേടി കോപ്പ എയർലൈൻസിലെ യാത്രക്കാർ.  വിമാനത്തിലെ എമർജൻസി വാതില്‍ തുറക്കാൻ കൂട്ടത്തിലെ ഒരു യാത്രക്കാരൻ ശ്രമിച്ചത് വിമാനത്തിനുള്ളില്‍ സംഘർഷാവസ്ഥയ്ക്ക് വരെ കാരണമാവുകയും ചെയ്തു. 

ബ്രസീലില്‍ നിന്ന് പനാമയിലേക്കുള്ള കോപ്പ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്.

വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു യാത്രക്കാരന്റെ പരാക്രമം. ഭക്ഷണ ട്രേയില്‍ നിന്നെടുത്ത ഒരു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ചായിരുന്നു ഇയാള്‍ വാതില്‍ തുറക്കാൻ പോയത്. 

ഫ്ലൈറ്റിലെ ക്രൂ അംഗങ്ങള്‍ക്ക് ബലവാനായ ഇയാളെ തടയാനും സാധിച്ചില്ല. ഒടുവില്‍ സഹയാത്രികർ ബലംപ്രയോഗിച്ച്‌ ഇയാളെ തടയുകയായിരുന്നു. സംഭവം സ്ഥിരീകരിച്ചുകൊണ്ട് കോപ്പ എയർലൈൻസ് പ്രസ്താവന പുറപ്പെടുവിച്ചു.

ദേശീയ സുരക്ഷാ സംഘം വിമാനത്തില്‍ പ്രവേശിച്ച്‌ യാത്രക്കാരനെ പുറത്താക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !