ബ്രസീല്‍: വിമാനം ലാൻഡ് ചെയ്യാൻ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ വിമാനത്തിനുള്ളില്‍ യുവാവിന്റെ പരാക്രമം. ബാക്കി യാത്രക്കാർ ഏറെനേരം ഭീതിയുടെ മുള്‍മുനയില്‍ നിന്നു.
ഒടുവില്‍ തലനാരിഴയ്ക്ക് വൻ ദുരന്തത്തില്‍ നിന്ന് രക്ഷനേടി കോപ്പ എയർലൈൻസിലെ യാത്രക്കാർ. വിമാനത്തിലെ എമർജൻസി വാതില്‍ തുറക്കാൻ കൂട്ടത്തിലെ ഒരു യാത്രക്കാരൻ ശ്രമിച്ചത് വിമാനത്തിനുള്ളില്‍ സംഘർഷാവസ്ഥയ്ക്ക് വരെ കാരണമാവുകയും ചെയ്തു.ബ്രസീലില്‍ നിന്ന് പനാമയിലേക്കുള്ള കോപ്പ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു യാത്രക്കാരന്റെ പരാക്രമം. ഭക്ഷണ ട്രേയില്‍ നിന്നെടുത്ത ഒരു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ചായിരുന്നു ഇയാള്‍ വാതില്‍ തുറക്കാൻ പോയത്.
ഫ്ലൈറ്റിലെ ക്രൂ അംഗങ്ങള്‍ക്ക് ബലവാനായ ഇയാളെ തടയാനും സാധിച്ചില്ല. ഒടുവില്‍ സഹയാത്രികർ ബലംപ്രയോഗിച്ച് ഇയാളെ തടയുകയായിരുന്നു. സംഭവം സ്ഥിരീകരിച്ചുകൊണ്ട് കോപ്പ എയർലൈൻസ് പ്രസ്താവന പുറപ്പെടുവിച്ചു.
ദേശീയ സുരക്ഷാ സംഘം വിമാനത്തില്‍ പ്രവേശിച്ച് യാത്രക്കാരനെ പുറത്താക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.