കൊല്‍ക്കത്ത: സ്കൂളില്‍ നിന്ന് അമ്മയ്ക്കൊപ്പം ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങിയ 11വയസുകാരന് ദാരുണാന്ത്യം.
റോഡിലെ കുഴിയില്‍ ചാടിയ സ്കൂട്ടിയില്‍ നിന്ന് നിലത്ത് വീണ 11കാരന്റെ ദേഹത്തുകൂടി പിന്നാലെ മത്സരയോട്ടം നടത്തിയെത്തിയ ബസുകള്‍ കയറിയതോടെയാണ് സംഭവം. പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്കിന് സമീപമാണ് രാവിലെയാണ് അപകടമുണ്ടായത്.ബന്ധുവായ സഹപാഠി അടക്കം മൂന്ന് പേരായിരുന്നു സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. വളവിലുണ്ടായിരുന്ന കുഴിയില്‍ സ്കൂട്ടറിന് നിയന്ത്രണം പാളിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും പിന്നിലിരുന്ന 11 വയസുകാരൻ നിലത്ത് വീണത്. ആയുഷ് പൈക്ക് എന്ന നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
നിലത്ത് വീണ നാലാം ക്ലാസുകാരൻ എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരേ റൂട്ടില്‍ മത്സരയോട്ടം നടത്തിയ ബസുകള്‍ക്ക് അടിയില്‍പ്പെട്ട് മരിച്ചത്. രണ്ട് ബസിലേയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കൃഷ്ണേന്ദു ദത്ത, അമർനാഥ് ചൌധരി എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ജീവപര്യന്തം തടവ് ലഭിക്കാനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
ഗുരുതരമായി പരിക്കേറ്റ നാലാം ക്ലാസുകാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയുഷിന്റെ അമ്മ നൂർജഹാനായിരുന്നു സ്കൂട്ടി ഓടിച്ചിരുന്നത്
. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് വയസുകാരിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിച്ചിരുന്ന യുവതി ഗട്ടറില്‍ ചാടിയതിന് പിന്നാലെയാണ് തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തില്‍ ഹാൻഡില്‍ തട്ടി നിയന്ത്രണം നഷ്ടമായെന്നാണ് ദൃക്സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.
അപകടത്തിന് പിന്നാലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും ബസുകളുടെ അമിത വേഗത്തിനുമെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് പ്രതിഷേധക്കാരെ മടക്കി അയയ്ക്കാൻ സാധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.