മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു.
കടുവയുടെ ചിഹ്നവും പിതാവ് ഹൈദരലിയെ പരാമർശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ഒരു ദേശീയ മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തതത്.
ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്.
യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.
2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു.
റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.