ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ മലമുകളിലെ ക്ഷേത്രത്തില്‍ അപകടം. തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയില്‍ കാല് വഴുതി വീണു.
മലയില്‍ നിന്ന് കാല് വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്റെ പാസ്സും അനുമതിയും വേണമായിരുന്നു.
ദീപാവലി ഉത്സവത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ താല്‍ക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്.
തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഈ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.