ബംഗളൂരു: വിവിധ ജില്ലകളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തി ലോകായുക്ത പൊലീസ്.
കോടിക്കണക്കിന് രൂപയുടെ കണക്കില്‍പെടാത്ത സ്വർണാഭരണങ്ങള്‍ ഇവിടങ്ങളില്‍നിന്ന് പിടികൂടി.ദക്ഷിണ കന്നട, ചിക്കബല്ലപുര, മാണ്ഡ്യ, ബംഗളൂരു ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. മൈനിങ് ആൻഡ് ജിയോളജി സീനിയർ ജിയോളജിസ്റ്റ് എം.സി. കൃഷ്ണവേണി, കാവേരി നീരവരി നിഗം
മാനേജിങ് ഡയറക്ടർ മഹേഷ്, ടൗണ്‍ ആൻഡ് കണ്‍ട്രി പ്ലാനിങ് ഡയറക്ടർ എൻ.കെ. തിപ്പ സ്വാമി, എക്സൈസ് ജോ. കമീഷണർ ഓഫിസിലെ സൂപ്രണ്ട് കെ. മോഹൻ എന്നിവരുടെയും ബന്ധുക്കളുടെയും പാർപ്പിടങ്ങളിലാണ് പരിശോധന നടത്തിയത്.
രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പെടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവയുടെ കൃത്യമായ മൂല്യം നിർണയിക്കുന്നതേയുള്ളൂ.
വൻതോതില്‍ കൈക്കൂലി വാങ്ങുന്നതായി ജനങ്ങളില്‍നിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത് ലോകായുക്ത നടത്തിയ റെയ്ഡില്‍ എട്ട് ഉദ്യോഗസ്ഥരുടെ 22.50 കോടിയോളം വരുന്ന രേഖയില്ലാത്ത സ്വത്ത് കണ്ടെത്തി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.