ബംഗളൂരു: ആനേക്കല്‍ താലൂക്കിലെ ചന്ദാപുരയ്ക്ക് സമീപം ഇഗ്ഗളൂരില്‍ വാട്ടർ ടാങ്കിനുള്ളില്‍ ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..
മാതാപിതാക്കളുടെ മിശ്രവിവാഹത്തിൻ്റെ പേരില്‍ കുട്ടിയെ ആരോ കൊലപ്പെടുത്തിയെന്നാണ് കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. മനു-ഹർഷിത ദമ്പതികളുടെ ഒരു വയസ്സുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.മാസം തികയാതെ ആയിരുന്നു കുഞ്ഞിന്റെ ജനനം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. രക്ഷിതാക്കള്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച ചികില്‍സയില്‍ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ വെൻ്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്.
കുഞ്ഞ് പൂർണമായി സുഖം പ്രാപിച്ച് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ തിങ്കളാഴ്ച അമ്മ കുളിമുറിയില്‍ പോയപ്പോള്‍ ഉച്ചയ്ക്ക് 12.45 ഓടെ കുഞ്ഞിനെ മുറിയില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇവരുടെ വീടും പരിസരവും തിരഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താനായില്ല.
തുടർന്ന് സൂര്യ നഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ തെരച്ചിലില്‍ വീടിൻ്റെ വാട്ടർ ടാങ്കില്‍ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.
കുഞ്ഞിൻ്റെ മാതാപിതാക്കളുടേത് മിശ്രവിവാഹം ആയിരുന്നു മിശ്രവിവാഹത്തിൻ്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ആരോപണമുണ്ട്. സൂര്യ നഗർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇൻസ്പെക്ടർ സഞ്ജയ് മഹാജനാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പോലീസ് മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.