അത്ഭുതങ്ങൾ അവസാനിക്കാത്ത പ്രപഞ്ചം: ഓസ്ട്രേലിയയില്‍ മറഞ്ഞുകിടന്ന രഹസ്യം; ഭൂമിയില്‍ ഛിന്നഗ്രഹമുണ്ടാക്കിയ ഏറ്റവും വലിയ ഗര്‍ത്തം,

ഓസ്‌ട്രേലിയ: ആറരക്കോടി വർഷം മുൻപ് മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയില്‍ ഒരു ഛിന്നഗ്രഹം പതിച്ചിരുന്നു. ക്രെറ്റേഷ്യസ് കാലഘട്ടത്തില്‍ സംഭവിച്ച ഈ ഛിന്നഗ്രഹപതനത്തിന്റെ പ്രത്യാഘാതമായി ഭൂമിയിലെ ദിനോസറുകള്‍ മൊത്തം നശിച്ചു.

മറ്റു പല ജീവജാലങ്ങളും അപ്രത്യക്ഷമായി. എന്നാല്‍ ഛിന്നഗ്രഹ പതനംമൂലം ഭൂമിയിലുണ്ടായ ഏറ്റവും വലിയ ഗർത്തം കിടക്കുന്നതെന്ന് സംശയിക്കുന്നത് മെക്സിക്കോയിലല്ല, മറിച്ച്‌ യൂക്കാട്ടനിലാണ്.

ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡെനിലിഖിൻ എന്ന മേഖലയില്‍ നിന്നു വൃത്താകൃതിയില്‍ പുറപ്പെടുന്ന കാന്തിക, ഭൂഗുരുത്വ ഘടനകള്‍ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തില്‍ എത്തിയത്.

520 കിലോമീറ്ററോളം വ്യാസത്തിലാണ് ഈ ഗർത്തം. കോടിക്കണക്കിന് വർഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ ഇടിച്ച ഒരു ഛിന്നഗ്രഹം മൂലമുണ്ടായതാകാം ഈ ഘടന. ഇതു കണ്ടുപിടിക്കാൻ വളരെയെളുപ്പമാണെന്ന ചിന്ത ആളുകളിലുണ്ടായേക്കാം, ഇത്രയും വലിയൊരു ഗർത്തം അതിവേഗം കണ്ടെത്താമല്ലോ. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍, ഇത്തരം കുഴികള്‍ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. 

കോടിക്കണക്കിനു വർഷങ്ങള്‍ മുൻപ് നടന്ന സംഭവമായതിനാല്‍ ഈ ഘടനയുടെ പല ഭാഗങ്ങളും കാലപ്പഴക്കം മൂലമുള്ള നാശത്താല്‍ മറഞ്ഞിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കണ്ടുപിടിക്കാനൊക്കാത്ത വിധത്തില്‍ ഇപ്പോഴത്തെ പരിതസ്ഥിതികളുമായി ഇവ ഇഴുകിച്ചേർന്നിരിക്കാം.

ഓസ്‌ട്രേലിയ വൻകര, ഗോണ്ട്വാന എന്ന അതിവൻകരയുടെ ഭാഗമായിരുന്ന സമയത്താകാം ഈ ഛിന്നഗ്രഹപതനം നടന്നതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഇന്നത്തെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, അറേബ്യ, മഡഗാസ്‌കർ, അന്റാർട്ടിക എന്നീ ഭൗമമേഖലകള്‍ പണ്ടു ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. കോടിക്കണക്കിനു വർഷമെങ്കിലും മുൻപാകാം ഇടി നടന്നത്.

ഈ ഇടിയുടെ ആഘാതത്താലുണ്ടായ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം അന്നു ഭൂമിയിലുണ്ടായിരുന്ന 85 ശതമാനം ജീവി വർഗങ്ങളും നശിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ദിനോസറുകളുടെ അന്ത്യം സംഭവിക്കുന്നതിനും വളരെ മുൻപാണ് ഇത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !