ആലപ്പുഴ: മുഹമ്മ പുത്തനമ്പലം ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കവർന്നവരെ പൊലീസ് പിടികൂടി. മൂന്ന് പേരാണ് കസ്റ്റഡിയിലായത്.
ഇതില്‍ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റൊരു പ്രതിയായ പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡില്‍ പുളിത്തറ നികർത്തില്‍ വീട്ടില്‍ ലക്ഷ്മണന്റെ മകൻ ജ്യോതി കൃഷ്ണനെ (18) ചേർത്തല 11-ാം മൈലില്‍ വെച്ചാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബു, സി ഐ ലൈസാദ് മുഹമ്മദ്, മുഹമ്മ എസ് ഐ സജിമോൻ, മനോജ് കൃഷ്ണൻ, അരുണ്‍ കുമാർ, രതീഷ്, ഗിരീഷ്, ഹോംഗാർഡ് പുഷ്പൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.കാണിക്കവഞ്ചി കവര്‍ച്ച; പ്രായപൂര്‍ത്തിയാകാത്തവരടക്കം മൂന്ന് പേര്‍ പിടിയില്‍,
0
ബുധനാഴ്ച, നവംബർ 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.