ആലപ്പുഴ: ബീച്ചില്‍ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ദിവസങ്ങള്‍ പഴക്കമുള്ള തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിഞ്ഞത്.
രാവിലെ നടക്കാനിറങ്ങിയവരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. പിന്നീട് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. നഗരസഭ അധികൃതർ എത്തി പരിശോധന നടത്തിയിട്ടുണ്ട്.സാധാരണയായി തിമിംഗലങ്ങള്‍ കരയ്ക്കടിയുമ്പോള്‍ വനംവകുപ്പ് എത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ ജഡം സംസ്കരിക്കുകയുള്ളൂ. അത്തരത്തില്‍ ഇവിടെ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനാണ് വനംവകുപ്പിന്റെ നീക്കം.
നിരവധി പേരാണ് കൂറ്റൻ തിമിംഗലത്തെ കാണാനായി ബീച്ചിലേക്കെത്തുന്നത്. പ്രദേശത്ത് രാവിലെ മുതല്‍ വലിയ ദുർഗന്ധം ഉണ്ടായിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയതെന്നും നാട്ടുകാർ പ്രതികരിച്ചു. ആദ്യമായാണ് ഇത്രയും വലിയ തിമിംഗലം കരയ്ക്കടുക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.