അവസാന തരി പൊന്ന് തേടി: ഉപേക്ഷിച്ച ഖനികളില്‍ പൊൻ തരികള്‍ തേടി മുൻ തൊഴിലാളികള്‍, കവാടത്തില്‍ നിലയുറപ്പിച്ച്‌ പൊലീസ്, ഒടുവില്‍ ഇടപെട്ട് കോടതി,

ആഫ്രിക്ക: അനധികൃത സ്വർണഖനനം തടയാൻ കടുത്ത നടപടികളുമായി പൊലീസും പ്രാദേശിക ഭരണകൂടവും. പിന്നാലെ സ്വർണഖനിയില്‍ കുടുങ്ങിയത് നൂറുകണക്കിന് പേർ.

ഒടുവില്‍ കോടതി ഇടപെടല്‍. ദക്ഷിണ ആഫ്രിക്കയിലെ സ്റ്റില്‍ഫോണ്ടെയ്നിലാണ് അസാധാരണ സംഭവങ്ങള്‍. നേരത്തെ ഖനിയായ പ്രവർത്തിച്ചിരുന്ന മേഖലയിലാണ് അവസാന തരി പൊന്ന് തേടി നൂറ് കണക്കിന് ആളുകള്‍ മണ്ണിനടിയില്‍ കഴിയുന്നത്. ഖനനം അനധികൃതമായതിനാല്‍ പൊലീസ് ഖനിയുടെ പുറത്തേക്ക് എത്താനുള്ള ഭാഗം കനത്ത ബന്തവസ്സിലാക്കി. 

ഖനിയില്‍ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ളവയുടെ വിതരണവും വിലക്കി. അവശനിലയില്‍ ആവുന്നോടെയെങ്കിലും ഖനിക്കുള്ളില്‍ ഉള്ളവർ തിരികെ എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാല്‍ ഖനിക്കുള്ളിലുള്ളവർ പുറത്തേക്ക് വരാതെ വന്നതോടെ പൊലീസ് പ്രതിക്കൂട്ടിലായി.

 പിന്നാലെയാണ് കോടതി ഇടപെടല്‍ എത്തുന്നത്. പ്രിട്ടോറിയയിലെ ഗ്വേട്ടേംഗ് ഹൈക്കോടതിയാണ് അനധികൃത ഖനന പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്ക് സുരക്ഷിതമായി പുറത്ത് എത്താനുള്ള ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

നാലായിരത്തോളം പേർ അനധികൃത സ്വർണ ഖനനത്തിനിടയില്‍ ഖനിയില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ ഇത് പൊലീസ് നിഷേധിച്ചുയ നാനൂറോളം പേരാണ് ഖനിയിലുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഖനിയിലെ പ്രധാന വാതിലിന് സമീപത്തെ ഷാഫ്റ്റില്‍ തടസം സൃഷ്ടിക്കരുതെന്നാണ് ഹൈക്കോടതി വിശദമാക്കിയിരിക്കുന്നത്. ഖനിക്കുള്ളില്‍ കുടുങ്ങിയവർക്ക് നിയമ നടപടിയെ ഭയക്കാതെ പുറത്തേക്ക് എത്താമെന്നും അവശ്യ സേവനത്തില്‍ ഉള്‍പ്പെടുന്നവരല്ലാതെ മറ്റാരും ഖനിക്കുള്ളില്‍ കയറരുതെന്നുമാണ് കോടതി ഇടക്കാല ഉത്തരവില്‍ വിശദമാക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ഖനിയില്‍ നിന്ന് അഴുകിയ നിലയിലുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ മിനറല്‍ കമ്മീഷൻ വിശദമാക്കുന്നത് അനുസരിച്ച്‌ ഉപേക്ഷിക്കപ്പെട്ട ഖനികളിലൂടെ നാല് കിലോമീറ്ററിലേറെ ദൂരമാണ് അനധികൃത ഖനനത്തിന് എത്തുന്നവർ സഞ്ചാരിക്കുന്നത്.

 ഖനിയുടെ കവാടത്തില്‍ പൊലീസ് നിലയുറപ്പിച്ചതോടെ ഖനിക്കുള്ളിലുള്ളവരുടെ കുടുംബങ്ങളും ഇവിടേക്ക് എത്തിയത് മേഖലയില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഖനിയിലുള്ളവരുടെ ബന്ധുക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് മാസത്തിലേറെയായി ഖനിക്കുള്ളില്‍ കഴിയുന്നവർ ഇവിടെയുണ്ട്. 

ഖനി വ്യവസായത്തില്‍ കൃത്യമായ നിയമ സംവിധാനം ഇല്ലാതെ വന്നതാണ് നിലവിലെ അവസ്ഥയ്ക്ക് പിന്നിലെന്നാണ് വ്യാപകമാവുന്ന ആരോപണം. കവാടങ്ങള്‍ അടയ്ക്കാത്ത നിലയിലുള്ള നിരവധി ഖനികളാണ് ഇവിടെ ഉപേക്ഷിച്ച നിലയിലുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദക്ഷിണ ആഫ്രിക്കയിലാകമാനം 6000 ഖനികളാണ് ഉപേക്ഷിച്ച നിലയിലുള്ളത്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുമ്പോള്‍ ഇഴ മൂടുക പോലും ചെയ്യാതെ ഉപേക്ഷിക്കുന്നതാണ് പ്രദേശവാസികളെ അതിസാഹസികമായി സ്വർണം തേടിയിറങ്ങാൻ പ്രേരിപ്പിക്കുന്നത്.

നേരത്തെ ഈ ഖനികളില്‍ ജോലി ചെയ്തിരുന്നവരാണ് ഇപ്പോള്‍ അതിസാഹസികമായി ഖനനം ചെയ്യുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം. അനധികൃത ഖനനത്തിലൂടെ ഒരോ വർഷവും ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമാണ് ദക്ഷിണ ആഫ്രിക്കയ്ക്ക് ഉണ്ടാവുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !