ഇസ്രായേലിനെ ഉന്നം വച്ച് ഹിസ്ബുള്ളയുടെ റോക്കറ്റ് വർഷം, 7 പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു.
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം ഇസ്രായേലിൽ നടന്നത്. ഏഴ് പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള165 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐഡിഫ് അറിയിച്ചു. ഇസ്രയേലിനെതിരെ തങ്ങൾ കനത്ത ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടിരുന്നു. ഗലീലിക്ക് നേരെ മാത്രം 50 ഓളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. അവയിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവെങ്കിലും നിരവധി റോക്കറ്റുകൾ കാർമീൽ പ്രദേശത്തും സമീപ നഗരങ്ങളിലും പതിച്ചു.
ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ റോക്കറ്റുകൾ പതിച്ച് കെട്ടിടങ്ങൾക്ക് തീ പിടിക്കുകയും നിരവധി കാറുകൾ കത്തി നശിക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിലെ കാർമിയേൽ സെറ്റിൽമെൻ്റിലെ പാരാട്രൂപ്പർ ബ്രിഗേഡിൻ്റെ പരിശീലന താവളം ആക്രമിച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു. ഇസ്രായേൽ നഗരങ്ങളിൽ റോക്കറ്റുകൾ പതിച്ച് തീ ആളിക്കത്തുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.