അഞ്ച് പതിറ്റാണ്ടിനിടയിലെ യൂറോപ്പിലെ ഏറ്റവും മോശം കാലാവസ്ഥാ ദുരന്തത്തിൽ വിനാശകരമായ വെള്ളപ്പൊക്കത്തിൽ സ്പെയിനിൽ മരിച്ചവരുടെ എണ്ണം 205 ആയി ഉയർന്നു. 75,000-ത്തോളം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല,
സ്പെയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രളയത്തില്‍ 205 പേര്‍ക്ക് ജീവന് നഷ്ടമായതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മരണങ്ങളില്‍ 202-ഉം വലന്‍സിയ പ്രവിശ്യയിലാണ്. നിരവധി ടൗണുകളില്‍ ഇപ്പോഴും വാഹനങ്ങളും മറ്റ് വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമായി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇനിയും കൊടുങ്കാറ്റും മഴയും ഉണ്ടായേക്കാമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. Tarragona, Catalonia, Balearic Islands-ന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ മാറ്റമാണ് പ്രളയത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. അതേസമയം രണ്ട് വര്‍ഷത്തോളം കൊടിയ വരള്‍ച്ചയിലൂടെ കടന്നുപോയതിനാല്‍ സ്പെയിനിലെ പല പ്രദേശങ്ങളിലും മണ്ണ് ഉറച്ചുപോകുകയും, ഇവിടങ്ങളില്‍ മഴവെള്ളം താഴ്ന്നുപോകാന് സാധിക്കാതെ വരികയും ചെയ്തതോടെയാണ് പ്രളയം കൂടുതല്‍ വഷളായതെന്നാണ് വിലയിരുത്തല്‍. ആധുനിക ചരിത്രത്തിലെ സ്പെയിനിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ദുരന്തമാണിത്,
സ്പെയിനിലെ മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങളില്‍ ഓട്ടം സീസണോട് അനുബന്ധിച്ച് അതിശക്തമായ കാറ്റും മഴയും പ്രളയവും ഉണ്ടാകാറുണ്ടെങ്കിലും ഇത്ര വലിയൊരു ദുരന്തം സമീപകാലത്ത് ആദ്യമാണ്. 1996 ഓഗസ്റ്റില്‍ വടക്കുകിഴക്കന്‍ സ്പെയിനിലെ Biescas-ലുള്ള Gallego നദിക്ക് സമീപത്തെ ക്യാംപ്സൈറ്റിലുണ്ടായ പ്രളയത്തില്‍ 87 പേര് മരിച്ചിരുന്നു.ച്ച കോളുകളുടെ എണ്ണം 1,000 കടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.