ന്യൂസിലാൻഡിലെ ഈ വർഷത്തെ മികച്ച ഫോട്ടോഗ്രാഫുകളുടെ പട്ടികയിൽ ഇടം നേടി മഹാബലി ചിത്രവും.
2024-ലെ "നെൽസൺ മലയാളി സമാജത്തിൻ്റെ" ഓണാഘോഷത്തിന് മഹാബലിയായി വേഷമണിഞ്ഞ "ബ്ലിൻ്റ് വർഗീസ്സിന്റെ" ഫോട്ടോയാണ് ന്യൂസിലാൻഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിൽ സ്ഥാനം നേടിയിരിക്കുന്നത്.
വിഷ്വൽ ജേണലിസ്റ്റായ "ബ്രാഡൻ ഫാസ്റ്റിയറാണ്" ലോകമെമ്പാടുമുള്ള മലയാളി സമൂഹവും ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമായ ഓണക്കാലത്ത് ഇതിഹാസ രാജാവായ മഹാബലിയുടെ വേഷം ധരിച്ച "ബ്ലിൻ്റ് വർഗീസ്സിന്റെ" ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ന്യൂസിലൻഡിലെ "നെൽസൺ മലയാളി സമാജത്തിൻ്റെ" ഓണാഘോഷ പരിപാടിയിൽ മഹാബലിയായി എത്തുന്നത് ബ്ലിൻറാണ്.
ഇന്ത്യയിലെ സൗത്ത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലുടനീളവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമായ ഓണക്കാലത്ത് ബ്ലിൻ്റ് വർഗീസ് ഇതിഹാസ രാജാവായ മഹാബലിയുടെ വേഷം ധരിച്ചു. ആ ഭംഗി രേഖപ്പെടുത്താൻ, ബ്രാഡൻ ഫാസ്റ്റിയർ പരസ്പര പൂരകമായ നിറങ്ങളുള്ള ഒരു പശ്ചാത്തലത്തിൽ, ഫ്ലാഷും പ്രതിഫലിക്കുന്ന കുടയും ഉപയോഗിച്ച് ശക്തമായ ഉച്ചവെളിച്ചത്തിൽ മനോഹര ചിത്രം പകർത്തുകയായിരുന്നു വെന്ന് വിഷ്വൽ ജേണലിസ്റ്റായ ബ്രാഡൻ ഫാസ്റ്റിയർ പറയുന്നു.
6000-ലധികം എൻട്രികളിൽ നിന്ന്, വിധികർത്താക്കൾ 68 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത് ന്യൂസിലാൻഡ് ജ്യോഗ്രഫിക് സൊസൈറ്റിയുടെ ഔദ്യോഗിക പ്രസിദീകരണമായ ന്യൂസിലാൻഡ് ജ്യോഗ്രഫിക് മാഗസിനാണ്.
ചിത്രങ്ങൾ ഈ വെബ് ലിങ്കിൽ കാണാം:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.