അയർലണ്ട് നേഴ്‌സുമാർക്ക് അഭിമാനമായി NMBI ബോർഡ് ഇലക്ഷനിൽ മികച്ച വിജയം സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറി സോമി തോമസ്.
സെപ്റ്റംബർ 23 ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് അവസാനിച്ചു. 23 അംഗങ്ങൾ ഉള്ള നഴ്സിംഗ് ബോർഡിന്റെ ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്കാണ് സോമി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി മത്സരിച്ച സോമി തോമസ് എതിർ സ്ഥാനർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് വിജയം ഉറപ്പിച്ചത്.
MSc respiratory nursing, Post graduate Diploma in clinical leadership, Post graduate Diploma infection prevention & control, Critical care Nursing എന്നി മേഖലകളിൽ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ INMO നോർത്ത് ഡബ്ലിൻ ബ്രാഞ്ചിലെ ഭാരവാഹികളിൽ ഒരാളായും മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) എന്ന നേഴ്സസ് കൂട്ടായ്മയുടെ ദേശീയതല ട്രഷറെർ ആയും സേവനം അനുഷ്ഠിച്ചു വരുന്നു. 20 വർഷമായി അയർലണ്ടിൽ ജോലി ചെയ്തു വരുന്ന സോമി തോമസ് മൈഗ്രന്റ് നേഴ്സസ് അയർലണ്ട് ന്റെ ഭാഗമായിട്ടും അല്ലാതെയും വര്ഷങ്ങളായി നഴ്സുമാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുകയും അതിനുവേണ്ട ഫലപ്രദമായ സഹായ സഹകരണങ്ങൾ ചെയ്തു വരുകയും ചെയ്യുന്നു.
സോമി തോമസ് നാളിതുവരെയായി നൂറു കണക്കിന് നഴ്സുമാരെ വിവിധ വിഷയങ്ങളിൽ സഹായിക്കുകയും അവരുടെ പ്രശ്ന പരിഹാരത്തിനായി സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നുള്ള എണ്ണൂറോളം നഴ്സുമാർക്ക് ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വലിയ തോതിൽ കാലതാമസം വരികയും അതുമൂലം അവരുടെ ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കാതിരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. പ്രശ്നങ്ങൾ നേരിട്ട നഴ്സുമാരെ ഏകീകരിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ നഴ്സിംഗ് ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.
വർക്ക് പെർമിറ്റ് താമസം, ജോലി സംബന്ധമായ വിഷയങ്ങൾ, അഡാപ്റ്റേഷൻ പരാജയം തുടങ്ങിയ നിരവധി സോമി തോമസ് തന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും സ്വാഗതാർഹമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും അവ പുതിയ നഴ്സുമാർക്ക് വളരെ സഹായകരമാകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.