ഹൈദരാബാദ്: മദ്യലഹരിയിൽ പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ.
തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്പ് ജീവനക്കാരനായ അരുൺ വിതരണത്. ഹൈദരാബാദിലെ ഓർമ്മത്തായിരുന്നു സംഭവം.ശനിയാഴ്ച ഏഴിൽ ആയിരുന്നു സംഭവം. ലൈറ്ററുമായി പെട്രോൾ പമ്പിലെത്തിയ ചിറനോട് പമ്പ് ജീവനക്കാരൻ തീകൊളുത്താൻ പോകുകയാണോ എന്ന് ചോദിച്ചു.
അതെയെന്ന് ഇയാൾ മറുപടി നൽകിയതോടെ ധൈര്യമുണ്ടെങ്കിൽ കത്തിക്കൂവെന്നായിരുന്നു ജീവനക്കാരൻ്റെ പ്രതികരണം. ഇതോടെ മദ്യലഹരിയിലായ യുവാവ് ലൈറ്ററുമായി ജീവനക്കാരൻ്റെ അടുത്തെത്തുകയും ലൈറ്റർ കത്തിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. പത്തോളം പേര് സംഭവസമയത്ത് പമ്പിലുണ്ടായിരുന്നത്.
തീ ആളിപ്പടർന്നതോടെ എല്ലാവരും ഓടിമാറുകയായിരുന്നു. സംഭവത്തിൻ്റെ സി സി ടി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പമ്പ് ജീവനക്കാരനും പ്രതി ചിരനും മദ്യലഹരിയിലായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.ചിരാൻ മദ്യപിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.