നാദാപുരം: വാണിമേലിൽ അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽപി സ്കൂൾ അധ്യാപകൻ കുളപ്പറമ്പത്ത് ശ്രീജിത്ത് (32) ആണ് മരിച്ചത്. പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ നമ്പ്യാരുടെയും (വിമുക്ത ഭടൻ) കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട.പോസ്റ്റ് മിസ്ട്രസ് ജാനുവിൻ്റെ മകനാണ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്
ഫൈനാർട്ട്‌സ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് ചിത്രകാരനും ശിൽപിയുമായിരുന്നു. അധ്യാപക പരിശീലനം കഴിഞ്ഞ് മൂന്ന് മാസം മുമ്പ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഡിസംബറിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം. സഹോദരി: ശ്രീജ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.