കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ.
കൊല്ലം കാരിക്കോട് സ്വദേശി നവാസ് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.12 മണിക്ക് ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സംഭവം. മെയിൻ റോഡിലൂടെ വരികയായിരുന്ന ഓട്ടോയിലാണ് കുട്ടികൾ കയറിയത്.
കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെ ഓട്ടോ അമിത വേഗതയിൽ മറ്റൊരു ഇടവഴിയിലേക്ക് കടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർത്ഥികൾ എതിർക്കാൻ ശ്രമിച്ചെങ്കിലും പ്രതി സ്പീഡ് കൂട്ടി. ഇതോടെ ഒരു വിദ്യാർത്ഥിനി ഓട്ടോയിൽ നിന്നും ചാടുകയായിരുന്നു.
ഇത് ഏറെ ദൂരം കഴിഞ്ഞാണ് ഓട്ടോ നിർത്തി രണ്ടാമത്തെ കുട്ടിയെ ഇറക്കിവിട്ടത്. സംഭവത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.