തിരുവനന്തപുരം: ചിറയിൻകീഴിലെ വൃദ്ധയുടെ കൊലപാതകത്തിൽ മകളും ചെറുമകളും അറസ്റ്റിൽ.
അഴൂർ ഗേറ്റിന് സമീപം ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരിച്ച നിലയിൽ കണ്ടെത്തിയ നിർമ്മല(75)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നിർമ്മലയുടെ മൂത്ത മകൾ ശിഖ (55), ശിഖയുടെ മകൾ ഉത്തര (34) ഉപയോഗിക്കുന്നു. കൊല്ലപ്പെട്ട നിർമ്മലയ്ക്ക് ശിഖ മൂന്ന് മക്കളുണ്ട്. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞു വരുന്നു.
നിർമ്മല അവരുടെ പേരിലുള്ള സ്ഥിര നിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അവകാശിയായി മൂത്തമകൾ ശിഖയെ വെയ്ക്കാത്തതിലും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുള്ള വൈരാഗ്യവുമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഒക്ടോബർ 14ന് വൈകുന്നേരം നിർമ്മലയുടെ ഷെഡിൻ്റെ താക്കോൽ കാണാത്തതിൽ നിർമ്മല ശിഖയും ഉത്തരവുമായി വഴക്ക് ഉണ്ടായിരുന്നു. തുടർന്ന് ബെൽറ്റ് പോലെയുള്ള ഒരു വള്ളി ഉപയോഗിച്ച് നിർമ്മലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.നിർമ്മല മരണപ്പെട്ടത് നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ നിർമ്മലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു. നാട്ടുകാരോട് ഒന്നും വലിയ അടുപ്പം കാണിക്കാത്ത പ്രതികൾ ബന്ധുക്കളോട് നിർമ്മലയ്ക്ക് സുഖമില്ല എന്ന വിവരം ഒക്ടോബർ 17നാണ്.
അപ്പോഴേക്കും നിർമ്മലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമ്മല മരിച്ചു കിടക്കുന്ന സമയത്തും ശിഖയും മകളും നിർമ്മലയുടെ പേരിലുള്ള ഡെപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഫോൺ കോൾ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ വിശദമായി ശിഖയെയും ഉത്തരയെയും ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് എസ്ഐ വിനീഷ് വി.എസിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ മനു, ഷിബു, മനോഹർ, പൊലീസുകാരായ അജിത്ത്, ഹാഷിം, ദിവ്യ, ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.