സൗദി അറേബ്യ:സൗദിയിൽ താൽക്കാലിക വിസ ദുരുപയോഗം ചെയ്താൽ 50,000 റിയാൽ പിഴ ചുമത്താൻ തീരുമാനിച്ചതായി സാമൂഹിക വികസന വകുപ്പ് അറിയിച്ചു.
വിസ വിതരണം ചെയ്യുക, മറ്റുള്ളവരുടെ പേരിലേക്ക് മാറുകയോ, അല്ലെങ്കിൽ അനുവദിച്ചതല്ലാത്ത മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നതെല്ലാം ദുരുപയോഗത്തിൻ്റെ പരിധിയിൽ വരും. ഈയടുത്താണ് സൗദിയിൽ ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസക്കുള്ള കിരീടാവകാശിയുടെ വ്യവസ്ഥകൾക്ക് സൗദി മന്ത്രിസഭാ അംഗീകാരം നൽകിയത്. ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വിസുകൾക്കും താൽക്കാലിക ജോലികൾക്കുമുള്ള ചട്ടങ്ങൾ 1446 അനുസരിച്ചാണ് പുതിയ വിസ നിർദ്ദേശിച്ചത്.
താൽക്കാലിക തൊഴിൽ വിസയ്‌ക്കായി അപേക്ഷകൻ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴി സമർപ്പിച്ച രേഖകളോ, തൻ്റെ വിലാസമോ മറ്റ് വിവരങ്ങളോ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ 15,000 റിയാൽ പിഴ ഈടാക്കും. ഹജ്ജ്, ഉംറ സേവനങ്ങൾക്കായിനൽകുന്ന താൽക്കാലിക തൊഴിൽ വിസയുള്ളവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമില്ലെങ്കിൽ “ഹജ്ജിന് അനുമതിയില്ല” എന്ന വാചകം അറബിയിലും ഇംഗ്ലീഷിലും എഴുതാൻ അറിയിച്ചു.
ഹജ്ജ്, ഉംറ സേവനങ്ങൾക്കായി നൽകിയിട്ടുള്ള ഒരു താൽക്കാലിക തൊഴിൽ വിസ, മറ്റൊരു ജോലിക്കോ അല്ലെങ്കിൽ സ്ഥിര ജോലിക്കോ വേണ്ടിയുള്ള വിസയായി മാറ്റൽ അനുവദനീയമല്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 50,000 റിയാലിൽ കവിയാത്ത പിഴയ്ക്ക് പുറമെ 5 വർഷം കൂടാത്ത കാലയളവിലേക്ക് ഹജ്ജ്, ഒരു സേവനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.