കൊച്ചി: കൊല്ലം-എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.
തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് തൻ്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കുന്നതായിരിക്കും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില് വേണാട് എക്‌സ്പ്രസിൽ നിന്ന് മൂന്ന് യാത്രികരുടെ തിരക്ക് മൂലം കുഴഞ്ഞ് വീണത്. പിന്നാലെ നിരവധിപേരാണ് പുതിയ മെമു വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വാതില്പടികളിലും ശുചിമുറികളിലും ഉൾപ്പെട്ട സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ നിർബന്ധിതരായതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേണാട് എക്‌സ്‌പ്രസിൽ കൂടുതൽ കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി റെയിൽബോർഡ്മാൻ കത്തെഴുതുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.