പാലാ : പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി മോഷണം നടത്തുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജ്യോതിഷ് ജെ.എസ് (25)യാണ് പാലാ പൊലീസ് പിടിയിലായത്. ഇയാൾ മൂന്നാം തീയതി ഉച്ചയോടുകൂടി പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള കെട്ടിടത്തിൻ്റെ മുൻവശം 90,000 രൂപ വില വരുന്ന ആക്റ്റീവ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയുമായിരുന്നു.
പിന്നീട് മോഷ്ടിച്ച സ്കൂട്ടറുമായി ജ്യോതിഷ് ഇന്നലെ (04.10.24) വൈകിട്ടോടുകൂടി പുലിയന്നൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പാലാ പോലീസ് ഉടൻ സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.ഐ ബിനു, സുരേഷ്, ഇ.എസ്.ഐ മാരായ സുഭാഷ് വാസു, അഭിലാഷ്, സി.പി.ഒ ജസ്റ്റിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് തിരുവന്തപുരം മെഡിക്കൽ കോളേജ്, പൂന്തുറ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.