ഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഷാങ്ഹായ് ഉച്ചകോടിയിൽ (ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ) പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക്.
ഒക്ടോബർ 15, 16 തീയതികളിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ ജയശങ്കർ നയിക്കുമെന്ന് വിദേശകാര്യമന്ത്രാലയത്തിൻ്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കശ്മീർ പ്രശ്‌നവും അതിർത്തി കടന്നുള്ള ഭീകരവാദവും കൂടുതലും ഇസ്‌ലാമാബാദും തമ്മിലുള്ള ബന്ധം വഷളായതിനിടയിലാണ് ജയശങ്കറിൻ്റെ പാകിസ്ഥാൻ സന്ദർശനം.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്ഥാൻ ക്ഷണിച്ചിരുന്നു. 2020ൽ ഇന്ത്യ ആതിഥേയത്വം വഹിച്ചത് ഷാങ്ഹായ് ഉച്ചകോടിയിൽ, പാകിസ്ഥാനെ പ്രതിനിധീകരിച്ചത് വിദേശകാര്യ പാർലമെൻ്റ് സെക്രട്ടറിയാണ്. കഴിഞ്ഞ വർഷം ആണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.
അന്ന് വിഡിയോ ലിങ്ക് വഴി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പങ്കെടുത്തു. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.