കൊച്ചി: ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിൻ്റെ ചോദ്യം പൂർണമായി.
പൊലീസ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞതായി പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. രക്ത സാമ്പിളെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞാൽ തയ്യാറാകുമെന്നും പ്രയാഗ പ്രതികരിച്ചു. വാർത്ത വന്നതിന് ശേഷമാണ് താൻ ഓം പ്രകാശിനെ അറിയുന്നതെന്നും അവർ പറഞ്ഞു. തനിക്കെതിരെ വരുന്ന വ്യാജ വാർത്ത കാണുന്നുണ്ടെന്നും പ്രയാഗ കൂട്ടിച്ചേർത്തു.
‘സുഹൃത്തുക്കളെ കാണാനാണ് പോയത്. അവിടെ ലഹരി പാർട്ടി നടക്കുന്നതായി അറിയില്ലായിരുന്നു. വാർത്ത വന്നതിന് ശേഷം ഗൂഗിൾ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. നമ്മള് പല സ്ഥലത്ത് പോകുന്നയാളുകളാണ്. അപ്പോൾ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ പോയ സമയത്ത് പാർട്ടി ഒന്നും നടക്കുന്നില്ല. എൻ്റെ പേരിൽ എന്തൊക്കെ വ്യാജ വാർത്തകളാണ് വരുന്നതെന്ന് ഞാൻ വായിക്കുന്നുണ്ട്. ഞാൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല, എൻ്റെ പേരിലുള്ള വാർത്തകൾ ഞാൻ അറിയുന്നുവെന്ന് പറയുകയാണ്. തീർച്ചയായും അതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കും. അതിനുള്ള ഉത്തരം ഞാൻ പറഞ്ഞു', പ്രയാഗ പറഞ്ഞു.
അതേസമയം മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും പ്രയാഗ മറുപടി നൽകിയില്ല. ചില ചോദ്യങ്ങൾ പൊലീസ് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ ഉത്തരം നൽകിയ പ്രയാഗ വ്യക്തമാക്കി.നേരത്തെ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർണമായിരുന്നു. ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്നായിരുന്നു ശ്രീനാഥ് ഭാസി മൊഴി നൽകിയത്.
സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ശ്രീനാഥ് ഭാസി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രീനാഥ് തയ്യാറായില്ല.ലഹരിമരുന്ന് ഇടപാട് എന്ന കണ്ടെത്തലിന് പിന്നാലെ നടത്തിയ പ്രമുഖ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഓം പ്രകാശിൻ്റെ മുറിയിൽ തന്നെയാണ് പാർട്ടി സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.