പാലക്കാട്: മുതിർന്ന നേതാവ് കെ.ഐ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ.
ഇസ്മയിൽ പാർട്ടി ചടങ്ങിൽ നിന്ന് പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് പറഞ്ഞു. ഇസ്മയിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. അന്ന് പാർട്ടി ഇസ്മയിലിനെ തിരുത്താൻ തയ്യാറായില്ലെങ്കിലും ഇതിൻ്റെ അനന്തരഫലമാണ് സേവ് സിപിഐ ഫോറമെന്നും സുരേഷ് രാജ് ആരോപിച്ചു.
ഇസ്മായിലിനെ ജില്ലാ കൗൺസിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ മാസമാണ് ശിപാർശ ചെയ്തത്. വിമതരെ സഹായിക്കുകയും നിരന്തരം പാർട്ടിവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യതയെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐ ജില്ലാ സെക്രട്ടറി തന്നെ രംഗത്തുണ്ട് വരികയും വിശദീകരണം നൽകുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഇസ്മയിൽ വന്നത് വിവാദമായിരുന്നു. സർക്കാർ ആരേയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയെന്നും എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന.
സർക്കാർ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന അദ്ദേഹത്തിൻ്റെ പരാമർശവും വിവാദങ്ങൾക്ക് വഴിവെച്ചു. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ തടി രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കുകയാണെന്ന ഇസ്മയിലിൻ്റെ പരാമർശവും ചർച്ചയായിരുന്നു. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം ചിന്തിക്കുന്നതിനേക്കാൾ വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.