ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആര്‍ ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സര്‍ക്കാര്‍; ചടങ്ങ് ഒക്ടോബർ 30-ന്

തിരുവനന്തപുരം: ഒളിമ്പിക്‌സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ ഒക്‌ടോബർ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വൻ ആഘോഷമാക്കും. 

വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ ആശുപത്രിയിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌പോർട്‌സ് ഓർഗനൈസറായി നിയമിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും.

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്ത് നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ്ജ് ഇൻഡോർ ആശുപത്രിയിലേക്ക് ആനയിക്കും. 10 സ്‌കൂൾ ബാൻ്റ് സംഘങ്ങളും ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട് സ്‌കൂൾ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാർത്ഥികൾ അകമ്പടിയേകും. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന് പ്രതിനിധികളും പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !