പാലാ: റബർ കർഷകരെ അവഗണിക്കാൻ അനുവദിക്കില്ലെന്ന് ശ്രീ രാജീവ് കൊച്ചുപറമ്പിൽ.
റബർ വിലയിലുണ്ടായ തകർച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അവഗണിക്കുന്ന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. കത്തോലിക്കാസഭ പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ റബ്ബർ കർഷകരുടെ വിലാപങ്ങൾക്ക് അറുതി വരുത്തണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ റബർബോർഡുകളുടെ അനങ്ങാപ്പാറ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
അനിയന്ത്രിതമായ റബർ ഇറക്കുമതി തടയാൻ കേന്ദ്ര സർക്കാർ സത്വരമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സീഡി ചടങ്ങിൽ അത്യന്തം അപലപനീയമാണ്. റബർ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ റബർ ബോർഡ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും നിസംഗതയും അവസാനിപ്പിക്കണം.
പാലാ: റബർ കർഷകരെ അവഗണിക്കാൻ അനുവദിക്കില്ലെന്ന് ശ്രീ രാജീവ് കൊച്ചുപറമ്പിൽ. റബർ വിലയിലുണ്ടായ തകർച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അവഗണിക്കുന്ന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. കത്തോലിക്കാസഭ പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ റബ്ബർ കർഷകരുടെ വിലാപങ്ങൾക്ക് അറുതി വരുത്തണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും റബർബോർഡുകളുടെയും അനങ്ങാപ്പാറ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായ റബർ ഇറക്കുമതി തടയാൻ കേന്ദ്ര സർക്കാർ സത്വരമായ നടപടികൾ സ്വീകരിക്കണം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സീഡി ചടങ്ങിൽ അത്യന്തം അപലപനീയമാണ്. റബർ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ റബർ ബോർഡ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും നിസംഗതയും അവസാനിപ്പിക്കണം. റബർ വ്യവസായി കൾക്കുവേണ്ടിയുള്ള അവിഹിത നീക്കങ്ങൾ അവസാനിപ്പിച്ച് കർഷകർക്ക് വേണ്ടി രാഷ്ട്രീയ കക്ഷികൾ നിലകൊണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് കത്തോലിക്കാ കോൺഫറൻസ്. റബർ കർഷകരെ തോൽപ്പിക്കാനായി ഉയർന്ന വിലയ്ക്ക് ഇറക്കുമതി നടത്തി ടയർ കമ്പനികൾ കർഷകരെ മന:പൂർവ്വം തകർക്കുകയാണ്.
രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി,ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, ജോൺസൺ ചെറുവള്ളി, രാജേഷ് പാറയിൽ, ലിബി മണിമല, ജോസ് ജോസഫ് മലയിൽ, ബേബിച്ചൻ എടാട്ടു, വി. ടി ജോസഫ്,അജിത് അരിമറ്റം, ബെല്ലാ സിബി തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.