പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൻ്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂത്തത്തിൽ.
കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് രാഹുലിൻ്റെ ഈ ആവശ്യം. വിശ്വാസികളുടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന് പിടിവാശി കാണിക്കരുത്. തിരഞ്ഞെടുപ്പ് മാറ്റാൻ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിൽ തടസ്സമില്ല. തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുമെന്നും രാഹുൽ മാങ്കൂത്തത്തിൽ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്പിൽ എം പിയും ആവശ്യപ്പെട്ടിരുന്നു. കൽപാത്തി രഥോത്സവത്തിൻ്റെ ആദ്യ ദിവസമായ നവംബർ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാടിനെ സംബന്ധിച്ചിടത്തോളം നവംബർ പതിമൂന്നിന് വോട്ടെടുപ്പ് നടക്കുന്നത് അനുയോജ്യമല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് തീയതി നീട്ടണം എന്നല്ല ആവശ്യപ്പെടുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നേരത്തേ ആക്കുന്നതായിരിക്കും ഉചിതം. കൽപാത്തി രഥോത്സവം നടക്കുന്ന നവംബർ 13, 14, 15 ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തും. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ് കൽപാത്തി. മാത്രവുമല്ല അവിടങ്ങളിൽ നിരവധി പോളിങ് ബൂത്തുകളുമുണ്ട്. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സംസാരിച്ചിട്ടുണ്ട്. കളക്ടറെ കാര്യങ്ങൾ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നവംബർ പതിമൂന്നിനാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിച്ച് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി ഷാഫി പറമ്പിലും ബിജെപിയും രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.