പാലാ: ഒക്ടോബർ 10ന് ലോക മാനസിക ആരോഗ്യ ദിനം ലോകമെമ്പാടും ആചരിക്കുമ്പോൾ പാലാ മരിയ സദനത്തിലും ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു.
ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പൽ ഷാജുവിതുരുത്തൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാനസികആരോഗ്യ ദിനത്തിൻ്റെ പ്രത്യേകതകൾ, ജോലികളിൽ അവസരവും, ജോലി സ്ഥലങ്ങളിൽ അവസരവും കൊടുക്കുന്നു തൊഴിലധിഷ്ഠിതമായ ഒരു ജീവിതം എന്ന കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്തു വരാനായി ചെറിയ വീടുകളിൽ നിന്ന് സാധിക്കുന്നതിനെപ്പറ്റി ഉദ്ഘാടകൻ വിശദീകരിച്ചു.
മരിയസദനത്തിൻ്റെ മുന്നോട്ടുള്ള സഹായ പ്രവർത്തനങ്ങൾ ഫണ്ടുകളും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത് പുതിയ പ്രോജക്റ്റുകൾ ചെയ്തു. പാലാ പരിസരത്തുള്ള പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും , ലോക മാനസികാരോഗ്യ ദിനത്തിൽ മരിയ സദനത്തിൻ്റെ ശേഖരണം പഞ്ചായത്തുകൾ തോറും നടന്നു വരുന്നു.
അത് ഇന്നൊരു ദിവസം കൊണ്ട് പൂർത്തിയാവാത്ത സാഹചര്യത്തിൽ വരുന്ന ഏതാനും നാളുകളിലേക്ക് അത് കൊണ്ട് പോകുവാൻ യോഗം തീരുമാനിച്ചു.ഡോക്ടർ റോയി എബ്രാഹം കള്ളുവയലിൽ മുഖ്യ പ്രഭാഷണം നടത്തി, സന്തോഷ് മരിയസദനം, രാജേഷ് വാളിപ്ലാക്കൽ, ചാലി പാല, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.