എസ്എഫ്ഐഒ മൊഴിയെടുത്തതിനെ തുടർന്ന് സൈബർ ആക്രമണം; പിന്നാലെ വീണയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എസ്എഫ്ഐഒ മൊഴിയെടുത്തതിനു പിന്നാലെ വീണയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

പുതുതായി ഉദ്ഘാടനം ചെയ്ത ഫറോക്ക് റെസ്റ്റ് ഹൗസിൽ നിന്നുള്ള ചിത്രമാണു റിയാസ് പങ്കുവച്ചത്. മൊഴിയെടുത്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ വീണയ്ക്കു കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മക്കൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയ വിവരം ഞായറാഴ്ചയാണു പുറത്തുവന്നത്.

എക്സലോജിക്– സിഎംആർഎൽ മാസപ്പടിക്കേസിൽ എസ്എഫ്ഐഐഒ വീണയുടെ മൊഴിയെടുത്തതിൽ പുതുമയില്ലെന്നു മുഹമ്മദ് റിയാസ് പ്രതികരിച്ചു. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണു വീണയുടെ മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്‌സലോജിക് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണു കേസ്. കേസ് റജിസ്റ്റർ ചെയ്തു 10 മാസത്തിനുശേഷമാണു വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.  

മുഖ്യമന്ത്രിയുടെ മകളും എക്‌സലോജിക് ഉടമയുമായ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയതിൽ പാർട്ടി മറുപടി പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിടാനുള്ള നീക്കം അംഗീകരിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ ശുദ്ധ അസംബന്ധം എഴുതുന്നു, ഒരു മനസാക്ഷിക്കുത്തുമില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. മാസപ്പടിക്കേസിലെ മൊഴിയെടുപ്പിൽ കേന്ദ്രസർക്കാർ ഇതുവരെ ഗൗരവമുള്ള ഒന്നും ചെയ്തിട്ടില്ലെന്നു മാത്യു കുഴൽനാടൻ കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !