പാലക്കാട്: കുട്ടി സതീശനാണ് എന്ന ആരോപണത്തിൽ അപാകതയില്ലെന്ന് ആരുമായും താരതമ്യപ്പെടുത്തിയാലും സന്തോഷം മാത്രമാണെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂത്തത്തിൽ.
താൻ വി ഡി സതീശനാവാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തൻ്റെ മാതൃകയാണെന്നും രാഹുൽ പറഞ്ഞു.താനർഹിക്കുന്നതിനപ്പുറത്തുള്ള സ്ഥാനമാനങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. ഓരോ അവസരങ്ങളും സ്നേഹത്തോടെയും വിനയത്തോടെയും ഏറ്റെടുക്കുകയും തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിൽ മികച്ച പാർട്ടിക്ക് കൊടുക്കുകയും ചെയ്യുന്നു. ആ ഒരു കോൺഫിഡൻസ് പ്രസ്ഥാനത്തിന് എല്ലാക്കാലവും തന്നോട് ഉണ്ടായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. വർഗീയതവേണോ മതേതരത്വം വേണോ എന്ന ഒറ്റ ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് മുഖ്യ വർഗീയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിൻ്റെ വാക്കുകൾ;
'ഞാനർഹിക്കുന്നതിനപ്പുറമുള്ള സ്ഥാനമാനങ്ങൾ പാർട്ടി എനിക്ക് തന്നിട്ടുണ്ട്. ഓരോ അവസരങ്ങളും സ്നേഹത്തോടെയും വിനയത്തോടെയും ഏറ്റെടുക്കുകയും എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിൽ മികച്ചത് ഞാൻ പാർട്ടിക്ക് തിരികെ കൊടുക്കുകയും ചെയ്യുന്നു. ആ ഒരു കോൺഫിഡൻസ് പ്രസ്ഥാനത്തിന് എല്ലാക്കാലവും എന്നോട് ഉണ്ടായിരുന്നു. കുട്ടി സതീശനാണ് എന്ന ആരോപണത്തിൽ അപാകതയില്ല. ഞാൻ സതീശേട്ടനാവാൻ ശ്രമിക്കാറുണ്ട്. അദ്ദേഹം എന്നും എൻ്റെ മാതൃകയാണ്.
നല്ലകാര്യത്തിൽ ആരുമായും താരതമ്യപ്പെടുത്തിയാലും സന്തോഷം മാത്രം. രാഹുലിന് ജില്ലാ നേതൃത്വത്തിൻ്റെ പിന്തുണയില്ലെന്നത് ആരോപണം മാത്രമാണ്. നാട് മാറി മത്സരിക്കുന്നു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. രാഷ്ട്രീയത്തിൽ അത് സർവ സാധാരണമാണ്. പാർട്ടി പറയുന്ന സ്ഥലത്ത് മത്സരിക്കുകയാണ് വേണ്ടത്. വർഗീയതവേണോ മതേതരത്വം വേണോ എന്ന ഒറ്റ ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് മുഖ്യ എതിരാളി വർഗീയ ശക്തിയാണ്. പാലക്കാട് ഒരു ഡീലും ഇല്ല.
പാലക്കാട്ടെ വോട്ടർമാർ സെക്യുലറിസത്തിലാണ് വിശ്വസിക്കുന്നത്. എഡിഎമ്മിൻ്റെ മരണം തിരഞ്ഞെടുപ്പിൽ ചർച്ചയാവും. സർക്കാർ വിരുദ്ധ വികാരം ഗുണം ചെയ്യും.പി വി അൻവർ പരമാവധി യോഗങ്ങളിലെത്തണം എന്നാണ് കരുതുന്നത്. പ്രതിപക്ഷം പറയേണ്ട പല കാര്യങ്ങളും പി വി അൻവർ പറയുന്നുണ്ട്. പി വി അൻവർ മണ്ഡലത്തിലെത്തിയാൽ ഇടതുപക്ഷ വോട്ടുകൾ വിഭജിക്കപ്പെടും.
അദ്ദേഹത്തിൻ്റെ പല പരാമർശങ്ങളോടും വിയോജിപ്പുണ്ട്. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം കൂടുതൽ ചർച്ചയാവും. രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടാൻ കോണ്ടിനേ പറ്റൂ. അധികാരവും സ്ഥാനാർത്ഥിത്വവും മോഹിച്ചിട്ടില്ല. ഇപ്പോൾ പാർട്ടി പറഞ്ഞാൽ മത്സരത്തിൽ നിന്ന് പിന്മാറാനും തയ്യാറാണ്. അധികാരത്തിന് വേണ്ടിയല്ല പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നത്. പാർട്ടിയിൽ അടിയൊഴുക്കുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.