ഡൽഹി: മഹാരാഷ്ട്രയും ജാർഖണ്ഡും പോളിങ് ബൂത്തിലേക്ക്.
മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഒറ്റഘട്ടമായാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ നവംബർ 13 മുതൽ 20 വരെ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ 29 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഒരേ ദിവസമാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും ജനവിധി നവംബർ 23ന് അറിയാം. മഹാരാഷ്ട്രയിൽ ആകെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ 9.63 കോടി വോട്ടർമാരാണുള്ളത്. ജാർഖണ്ഡിൽ ആകെ 81 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാർ ജനവിധിയെഴുതുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
അതേസമയം, ഹരിയാനയിൽ വോട്ടിൽ കൃത്രിമം നടന്നുവെന്നു കോൺസിൻ്റെ ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഹരിയാനയിലും കേന്ദ്രത്തിലും മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് രാജീവ് കുമാർ പറഞ്ഞു. ഹരിയാന, ജമ്മു കേന്ദ്രം തിരഞ്ഞെടുപ്പിൽ എവിടെയും റീ പോളിങ് നടത്തേണ്ടി വന്നിട്ടില്ല. എവിടെയും അക്രമ സംഭവങ്ങളുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലും ജനം മികച്ച പിന്തുണ നൽകി. ജമ്മുവിൽ തിരഞ്ഞെടുപ്പിൽ നടന്നത് ഐതിഹാസികമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.