നീലേശ്വരം: അഴിത്തല കടപ്പുറത്ത് നിന്ന് മീൻപിടിക്കാൻ പോയ ഫൈബർ ബോട്ട് പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു.
ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്.തോണിയിൽ 37 തൊഴിലാളികളാണ് ഉണ്ടായത്. രക്ഷാ ബോട്ട് 35പേരെ രക്ഷപ്പെടുത്തി. കാണാതായ ആൾക്കായി രക്ഷാ ബോട്ട് തിരച്ചിൽ നടത്തുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ അബൂബക്കർ കോയയുടെ മൃതദേഹം.
ബുധൻ പകൽ മൂന്നിനാണ് അപകടം. സംഘത്തിലെ ഒമ്പതുപേർ ബോട്ടിൻ്റെ കരിയർ വെള്ളത്തിൽ രക്ഷപെട്ടു. 21 പേരെ തീര സംരക്ഷണ സേനയും ഫിഷറീസ് വകുപ്പും ബോട്ടും ചേർന്നാണ് രക്ഷിച്ചത്. കള്ളക്കടൽ പ്രതിഭാസമാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു.
കാസർകോട് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ കള്ളക്കടൽ പ്രതിഭാസം മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ള ഘട്ടമാണിത്. കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് അപകടകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.