ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യൻ്റെ അഹന്ത; തിമിംഗലം കരയിൽ ജീവിക്കുന്ന ജീവി അല്ലാത്ത് ഭാഗ്യം; ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യൻ്റെ അഹന്തയെന്ന് ഹൈക്കോടതി.

മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്ത് ഉപയോഗിക്കുന്നത് മനുഷ്യൻ്റെ അഹന്തയാണ്. തിമിംഗിലം കരയിൽ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം. ഇല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമർശിച്ചു.

ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്തവിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മിൽ ബന്ധിപ്പിക്കുന്നത്. കാലുകൾ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നിൽക്കാൻ കഴിയുമോ. ആനയുടെ സ്ഥിതി മനുഷ്യൻ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ചുള്ള ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ടു വെച്ചു.

ഉത്സവങ്ങൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം നൽകണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. ആനകൾക്കിടയിൽ അകലം പാലിക്കുകയും ആൾത്തിരക്ക് നിയന്ത്രിക്കുകയും വേണം.

ആനകൾക്ക് ആവശ്യമായ ഭക്ഷണം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി പറഞ്ഞു തിരുവനന്തപുരത്ത് വളർത്തുനായയെ അടിച്ചുകൊന്ന സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അരികൊമ്പൻ വിഷയം പുറത്തെടുത്ത ഈ കേസിൽ കോടതി പരിഗണിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !