തിരുവനന്തപുരം: 'ദ് ഹിന്ദു' ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.
അഭിമുഖത്തിനായി പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ദിനപത്രത്തിന് അഭിമുഖം പിആർ ഏജൻസിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിൻ്റെ മകൻ ടി.ഡി.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നൽകിയത്.
ഈ സമയത്ത് മുറിയിലേക്ക് കടന്നുവന്നയാള് പിആർ ഏജൻസിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഏജൻസിയെയും വന്നയാളെയും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിൻ്റെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്.
എഡിജിപി–ആർഎസ്എസ് ചർച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കും. ആരോപണങ്ങളുടെ പേരിൽ മുതിർന്ന ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കുന്നത് തെറ്റായ സന്ദേശമാകും നൽകുകയെന്നും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.