കണ്ണൂർ: കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ബിജെപി നേതാവ് അപമാനിച്ചതായി പരാതി.
![]() |
ബിജെപി മാർച്ചിനിടെയാണ് സംഭവം. ഇത് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥ മേലധികാരികൾക്ക് പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ഇതിനിടയിൽ മാർച്ച് സംഘർഷഭരിതമായി. പ്രവർത്തകരെ പിന്തിരിപ്പിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് ബിജെപി നേതാവ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായി പെരുമാറിയത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി.
എന്നാൽ പരാതിയിൽ നടപടി സ്വീകരിക്കാൻ മേലുദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ബിജെപി പ്രവർത്തകൻ പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുന്നതിൻ്റെ ദൃശ്യങ്ങൾ അടക്കം മേലുദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നിട്ടും നടപടി വൈകുന്നത് പൊലീസ് സേനയിൽ തന്നെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.