കൊച്ചി: വീട്ടിൽ ആളില്ലാത്ത നേരത്ത് ജപ്തി നടപടിയുമായി എത്തി.
നടപടിയെ തുടർന്ന് കളമശ്ശേരി സ്വദേശി അജയനും കുടുംബവുമാണു പെരുവഴിയിലായിരിക്കുന്നത്. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥരാണ് വീട് ജപ്തി ചെയ്തത്. സംഭവത്തിൽ പരാതി ഉയർന്നതിനു പിന്നാലെ വ്യവസായ മന്ത്രി പി. രാജീവ് ഇടപെട്ടിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കലിനു ശ്രമിച്ചെങ്കിലും ബാങ്ക് അനുകൂല നടപടി സ്വീകരിച്ചില്ലെന്നു കുടുംബം പറയുന്നു.
33 ലക്ഷം രൂപ നൽകാനാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് സെറ്റിൽമെൻ്റിൽനിന്ന് ബാങ്ക് പിൻമാറുകയായിരുന്നു. തുക കൂട്ടി ആവശ്യപ്പെടുകയായിരുന്നു. 50 ലക്ഷം രൂപ അടയ്ക്കാനാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.
ജപ്തി നടപടിയെക്കുറിച്ച് മന്ത്രി രാജീവ് കലക്ടറോട് വിവരങ്ങൾ തേടിയിരിക്കുകയാണ്. നിയമപരമായാണ് ജപ്തിനടപടികൾ സ്വീകരിച്ചതെന്ന് എസ്ബിഐയുടെ വിശദീകരണം. ഒറ്റത്തവണ തീർപ്പാക്കൽ സംസാരിച്ചു. പിന്നീട് തുക അടയ്ക്കാൻ വീട്ടുടമസ്ഥൻ തയ്യാറാണെന്ന് ബാങ്ക് വാദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.