വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

വൈക്കം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് നാലു ലക്ഷം രൂപ (4,80,000) തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ വട്ട്യറ ഭാഗത്ത് വേളാരി വിളയിൽ വീട്ടിൽ ജോൺ ക്രിസ്റ്റഫർ (45) ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2024 മാസം മുതൽ പലരായി തലയാഴം സ്വദേശികളായ ദമ്പതികൾക്ക് വിദേശരാജ്യമായ നോർവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഫെബ്രുവരിയിൽ അവരുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി നാല് ലക്ഷം രൂപ ജോൺ ക്രിസ്റ്റഫിൻ്റെ അക്കൗണ്ടിലേക്ക് അയച്ചു.

തുടർന്ന് ദമ്പതികൾക്ക് ജോലി നൽകാതെയും പണം തിരികെ നൽകാതെയും ഇവരേ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. 

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ സുകേഷ്.എസ്, എസ്.ഐ കുര്യൻ മാത്യു, സി.പി.ഒ രാജേഷ് പി.ആർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !