പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ

ഗാന്ധിനഗർ: വീട്ടിൽ കയറി പണവും, മൊബൈലും ഫോണും മോഷ്ടിച്ച നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തീക്കോയി, നടക്കൽ ആണിയളപ്പ് ഭാഗത്ത് മുണ്ടക്കപ്പറമ്പിൽ വീട്ടിൽ കള്ളൻ ഫൈസൽ എന്ന് വിളിക്കുന്ന മുഹമ്മദ് ഫൈസൽ എം.പി (45)യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പെരുമ്പായിക്കാട് ഭാഗത്തുള്ള വീടിൻ്റെ ജനൽ തകർത്ത് അകത്തുകയറി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും,മൊബൈൽ ഫോണും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ അനുരാജ്, സിബിമോൻ, ഐ.എസ്. ഐ സൂരജ്, സി.പി.ഒ മാരായ ഷാമോൻ, നവീൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ രാമപുരം, കാഞ്ഞിരപ്പള്ളി, തളിപ്പറമ്പ്, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാരിവട്ടം, തൊടുപുഴ, മരട് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !