തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്പീക്കറുടെ മുഖം മറച്ചും ഡയസിലേയ്ക്ക് കടന്നുകയറാനും പ്രതിപക്ഷം ശ്രമിച്ചു. അതിനിടയിൽ പ്രതിപക്ഷം സ്പീക്കറുടെ വാച്ച് ആൻ്റ് വാർഡ് ബലംപ്രയോഗിച്ച് മാറ്റി. ഇതോടെ സ്പീക്കർ ചെമ്പറിലേക്ക് പോയി. സർക്കാരിനെതിരെ ബാനർ ഉയർത്തി പ്രതിപക്ഷം നിയമസഭയുടെ കവാടത്തിലേക്ക്. സ്പീക്കറുടെയും സർക്കാരിൻ്റെയും ഭാഗത്തുനിന്ന് ദൗർഭാഗ്യകരമായ കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. സണ്ണി ജോസഫ് നൽകിയ പ്രമേയത്തിന് സഭ അവതരണാനുമതി നൽകുകയായിരുന്നു. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു. ഇതിന് പിന്നാലെ സഭ കലുഷിതമാകുകയായിരുന്നു.
സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഭയിൽ കൊമ്പുകോർത്തു. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കറുടെ ചോദ്യം പ്രതിപക്ഷം ഏറ്റെടുത്തു. സ്പീക്കറെ പ്രതിപക്ഷം അധിക്ഷേപിച്ചു എന്ന് ഭരണപക്ഷവും ആരോപിച്ചു. ഇതോടെ സഭ കൂടുതൽ സംഘർഷഭരിതമായി. നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചു. ഇതിന് പുറമേ സ്പീക്കറുടെ ഡയസിലേക്ക് കടന്നു കയറാനും ശ്രമിച്ചു. മാത്യു കുഴൽനാടൻ തൊട്ടുപിന്നാലെ സ്പീക്കർ സഭ വിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.