കോഴിക്കോട്: മൂന്നരപതിറ്റാണ്ടുകൾക്ക് ശേഷം മലബാർ ക്രിസ്ത്യൻ കോളേജ് യൂണിയൻ കെ.എസ്.യുവിന്.
സംസ്ഥാന സർക്കാരിനെതിരെയുള്ള വിദ്യാർത്ഥി വികാരവും, എസ്.എഫ്.ഐ.യുടെ അക്രമ രാഷ്ട്രീയ ക്യാമ്പസുകൾക്ക് നൽകിയ മറുപടിയുമാണ് കെ.എസ്.യു നേടിയ ഉജ്ജ്വല വിജയമെന്ന് പ്രസിഡൻറ് അലോഷ്യസ് സേവ്യർ. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബഹുദൂരം മുന്നേറി കെ.എസ്.യു കരുത്തുകാട്ടി. ക്യാമ്പസ് ജോഡോ മുദ്രാവാക്യം ഉയർത്തിയും, ക്യാമ്പസ് തല ശിൽപശാലകളും ,ജില്ലാതല ലീഡർഷിപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചതാണ് കെ.എസ്.യു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മലപ്പുറം ജില്ലയിൽ വണ്ടൂർ അംബേദ്ക്കർ കോളേജ്, മമ്പാട് എം.ഐ.എസ്, പ്രിയദർശിനി ആർട്സ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ
ചുങ്കത്തറ മാർത്തോമ കോളേജ്, എം.ഐ.എസ് മമ്പാട്, വളാഞ്ചേരി കെ.വി.എം, പൊന്നാനി എം.ഐ.എസ് കോളേജ്, ചുങ്കത്തറ മാർത്തോമ, എസ്.വി.പി.കെ പാലേമാട്, പൊന്നാനി എം.ടി.എം, പരപ്പനങ്ങാടി എൽ.ബി. എസ്, മഞ്ചേരി എച്ച്.എം, എം.സി.റ്റി ലോ കോളേജ്, മാണൂർ മലബാർ കോളേജ്, കൊണ്ടോട്ടി ഗവ: കോളേജ്, പെരിന്തൽമണ്ണ പി.ടി.എം, ചരിത്രത്തിൽ ആദ്യമായി വട്ടക്കുളം ഐ.എച്ച്.ആർ.ഡി, തിരൂർ ടി.എം.ജി, നജാത്ത് കോളേജ്, തവനൂർ ഗവ: കോളേജ്, എന്നിവിടങ്ങളിൽ യൂണിയൻ പിടിച്ചെടുത്തു കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം എൻ.എസ്.എസ്., മൈനോറിറ്റി കോളേജ്, ഗവ: കോളേജ് അട്ടപ്പാടി, കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ തൃത്താല ഗവ: കോളേജ് ,ആനക്കര എ.ഡബ്ല്യു.എച്ച് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു- എം.എസ്.എഫ് സഖ്യം കരുത്തുകാട്ടി. . ആലത്തൂർ എസ്.എൻ കോളേജിൽ മൈക്രോബയോളജി, മാത്‌സ്, ബോട്ടണിത്തുമ്പോസിയേഷൻ ഉൾപ്പടെ 19 സീറ്റുകളിൽ വിജയിച്ച് കെ.എസ്.യു-എം.എസ്.എഫ് മുന്നണി കരുത്തുകാട്ടി.
മൂന്നരപതിറ്റാണ്ടിന് ശേഷം മലബാർ ക്രിസ്ത്യൻ കോളേജ് കെ.എസ്.യു തിരിച്ചു പിടിച്ചും ദേവഗിരി കോളേജ് നിലനിർത്തിയും കോഴിക്കോട്ട് കെ.എസ്.യു കരുത്തുകാട്ടി.
കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ്,എന്നിവിടങ്ങളിലും കെഎസ്‌യു വിജയിച്ചു.പത്തു വർഷങ്ങൾക്ക് ശേഷം പി.കെ കോളേജ്, രണ്ടര പതിറ്റാണ്ടിനു ശേഷം കോടഞ്ചേരി ഗവ: കോളേജ് ,കുന്നമംഗലം എസ്.എൻ.ഐ.എസ്, നാദാപുരം ഗവ: കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു-എം.എസ്.എഫ് സഖ്യം ഉജ്ജ്വല മുന്നേറ്റം നടത്തി. വിവിധ അസോസിയേഷനുകളിൽ വിജയിച്ച് ഫാറൂഖ് കോളേജിലും കെ.എസ്.യു മുന്നേറ്റം നടത്തി.
വയനാട് ജില്ലയിൽ മീനങ്ങാടി ഐ.എച്ച്.ആർ.ഡി കോളേജിൽ എല്ലാ സീറ്റും വിജയിച്ചു പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് സെൻറർ, പുൽപ്പള്ളി ജയശ്രീ ആർട്സ് & സയൻസ് എന്നിവിടങ്ങളിൽ യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു മികവ് കാട്ടിയപ്പോൾ 10 വർഷത്തിനു ശേഷം പുൽപ്പള്ളി പഴശ്ശിരാജ കോളേജും 5 വർഷത്തിനു ശേഷം കൽപ്പറ്റ ഗവ. കോളേജിൽ തിളക്കമാർന്ന വിജയം നേടും കെ.എസ്.യു-എം.എസ്.എഫ് മുന്നണി ബഹുദൂരം മുന്നേറി.യുയുസി ഉൾപ്പടെയുള്ള സീറ്റുകളിൽ വിളയിച്ച് എസ്.എം.സി കോളേജ്, മുട്ടിൽ ഡബ്ലു.എം.ഒ.,മീനങ്ങാടി ഐ.എം.ബി.സി. .യു മികച്ച പ്രകടനം കാഴ്ചവെച്ചു
അതേസമയം തൃശൂർ ജില്ലയിൽ 12 വർഷങ്ങൾക്ക് ശേഷം മദർ ആർട്‌സ് & സയൻസ് കോളേജും, സി.എ.എസ് ചേലക്കരയും വിജയിച്ച് കെ.എസ്.യു മുന്നേറി.ചെയർമാൻ, യു.യു.സി ഉൾപ്പടെയുള്ള സീറ്റുകളിൽ വിജയിച്ച് തൃശൂർ ഗവ:ലോ കോളേജ്, ചാലക്കുടി പനമ്പള്ളി കോളേജ് എന്നിവിടങ്ങളിൽ കെ.എസ്. യു തിളക്കമാർന്ന മുന്നേറ്റം നടത്തി. സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ സമീപനത്തിനുള്ള മറുപടി: അലോഷ്യസ് സേവ്യർ.
സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കും, എസ്.എഫ്.ഐ.യുടെ അക്രമ രാഷ്ട്രീയത്തിനും ക്യാമ്പസുകൾ നൽകിയ മറുപടിയാണ് കെ.എസ്.യു കാലിക്കറ്റ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. വരാനിരിക്കുന്ന മറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തെരടുപ്പുകളിലും കെ.എസ്.യു ഉജ്ജ്വല മുന്നേറ്റവും നടത്തുമെന്നും സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പസുകളുടെ വികാരം വ്യക്തമാണെന്നും സേവ്യർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.