തിരുവന്തപുരം: തിരുവനന്തപുരത്ത് കാർ ചെളിയിൽ പൂർണമായും പുതഞ്ഞു പോയി.
പൗണ്ട് കടവ് സ്വദേശിനി റസിയയുടെ കാറാണ് ചെളിയിൽ പുതഞ്ഞുപോയത്. കാർ വലിച്ചു കയറ്റാനെത്തിയ ഭർത്താവിൻ്റെ കാറും ചെളിയും താഴ്ന്നു. നാട്ടുകാരുടെ സഹായത്തോടെ ക്രയിൻ എത്തിച്ചതാണ് രണ്ട് കാറുകളും പുറത്തേക്ക് വലിച്ചുകയറ്റിയത്. രണ്ട് മണിക്കൂറോളം ഒരു സ്ത്രീയും കുട്ടികളും ചെളിയിൽ പുത്തഞ്ഞ കാറിൽ കുടുങ്ങി കിടന്നു.
ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതോടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്.കോർപ്പറേഷൻ്റെ നിയന്ത്രണത്തിലുള്ള പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡ് ഒന്നര വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചളിനിറഞ്ഞതോടെ വാഹനം കുടുങ്ങി. ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുളളതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.