കൊച്ചി: എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എം.ആർ. അജിത് കുമാർ.
ഡിജിപിക്ക് നൽകിയ മൊഴിയിലാണ് വിജയനെതിരെ ആരോപണമുള്ളത്. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി. വിജയൻ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചതായി അജിത് കുമാറിൻ്റെ മൊഴി. തീവ്രവാദ വിരുദ്ധ സ്ക്വാദിൻ്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വർണക്കടത്തിൽ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ മറ്റു ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു.
സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദ്ദേശിച്ചതെന്നും അജിത് കുമാർ പറയുന്നു. എന്നാൽ പുറത്ത് അജിത് കുമാർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അജിത് കുമാറിനും സുജിത് ദാസിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അൻവർ ആരോപിച്ചിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിലാണ് തൻറെ ഭാഗം വിശദീകരിച്ച് വിജയനെതിരെ അജിത് കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.വി. അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഇന്ന് സർക്കാർ നിയമസഭയിൽ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിൻ്റെ മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, എഡിജിപി പി.വിജയൻ സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിൻ്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും മുൻ എസ്‌പി സുജിത് ദാസ് പറഞ്ഞു. എം.ആർ. അജിത് കുമാർ താൻ അങ്ങനെ പറഞ്ഞു എന്ന് തരത്തിൽ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. പിടിക്കപ്പെടുന്ന സ്വർണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.