അമ്പലപ്പുഴ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു.
പുന്നപ്ര കാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥി ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയകുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്. ദേശീയപാതയിൽ വളഞ്ഞവഴിക്ക് സമീപം ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഈ സമയം മഴ പെയ്തിരുന്നതിനാൽ നിയന്ത്രണം തെറ്റിയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കാർമൽ പോളിടെക്‌നിക്കിൽ പൊതുദർശനത്തിനു വെച്ചു. സഹപാഠികളും അധ്യാപകരും കണ്ണീരോടെ അന്ത്യോപചാരമർപ്പിച്ചു. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ് സഞ്ജുവിൻ്റെ പിതാവ് ജയകുമാർ. മാതാവ് സ്മിത ആലപ്പുഴ എസ്.ഡി.വി സ്കൂൾ അധ്യാപികയാണ്. കളർകോട് എസ്.ഡി. കോളേജ് ബിരുദ വിദ്യാർത്ഥിനിയായ അഞ്ജു ഏക സഹോദരിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.