തിരുവല്ലം: യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ലം പുഞ്ചക്കരി പേരകം കല്ലുപറമ്പത്ത് വീട്ടില്‍ പരേതനായ കൃഷ്ണന്റെയും രമണിയുടെയും മകന് കെ. രാജേഷ്(43) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് സംഭവം.
രാജേഷിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.രാജേഷ് തിരുവല്ലം കെ.എസ്.ഇ.ബി ഓഫീസിലെ ലൈന്മാനായിരുന്നു. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്വപ്ന. മക്കള്‍: സ്നേഹ, സഞ്ചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.